കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ ഒ​രു​മാ​സ​ത്തി​നി​ടെ 35,000 പേ​ര്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ചു. 45 ല​ക്ഷ​ത്തോ​ളം വ​രു​ന്ന കു​വൈ​ത്ത്​ ജ​ന​സം​ഖ്യ​യി​ല്‍ ഒ​രു ശ​ത​മാ​ന​ത്തി​ന്​ പോ​ലും ആ​യി​ല്ല ഇ​ത്. മ​റ്റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്ബാ​ള്‍ ഇ​ത്​ ഏ​റെ പി​റ​കി​ലാ​ണ്. വാ​ക്​​സി​ന്‍ വേ​ണ്ട​ത്ര എ​ത്താ​ത്ത​തി​നാ​ലാ​ണ്​ വാ​ക്​​സി​നേ​ഷ​ന്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ത​ട​സ്സം. ര​ണ്ട്​ ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്​​ഫോ​ഡ്​ ആ​സ്​​ട്ര​സെ​നി​ക്ക കോ​വി​ഡ്​ വാ​ക്​​സി​ന്‍ അ​ടു​ത്ത​യാ​ഴ്​​ച എ​ത്തി​ക്കും. ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച്‌​ തു​ട​ക്കം എ​ന്നി​ങ്ങ​നെ​യാ​യി എ​ട്ട്​ ല​ക്ഷം ഡോ​സു​ക​ള്‍ കൂ​ടി എ​ത്തി​ക്കും.
ഏ​പ്രി​ലോ​ടു​കൂ​ടി 30 ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്​​ഫോ​ഡ്​ ആ​സ്​​ട്ര​സെ​നി​ക്ക വാ​ക്​​സി​ന്‍ കു​വൈ​ത്തി​ല്‍ എ​ത്തി​ക്ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. ഇ​തോ​ടെ വാ​ക്​​സി​നേ​ഷ​ന്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ക​ഴി​യും. ആ​ദ്യ​ബാ​ച്ച്‌​ ആ​യി ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്​​ത ഫൈ​സ​ര്‍, ബ​യോ​ണ്‍​ടെ​ക്​ വാ​ക്​​സി​ന്‍ ആ​ണ്​ രാ​ജ്യ​നി​വാ​സി​ക​ള്‍​ക്ക്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഫൈ​സ​ര്‍ ക​മ്ബ​നി സാ​േ​ങ്ക​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ഉ​ല്‍​പാ​ദ​നം നി​ര്‍​ത്തി​യ​ത്​ കു​വൈ​ത്തി​​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

അ​ഹ്​​മ​ദി, ജ​ഹ്​​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ടി കു​ത്തി​വെ​പ്പ്​ ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച്‌​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ന്ന​ദ്ധ​മാ​ണെ​ങ്കി​ലും വാ​ക്​​സി​ന്‍ വേ​ണ്ട​ത്ര എ​ത്താ​ത്ത​താ​ണ്​ ത​ട​സ്സം. മി​ഷ്​​രി​ഫ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഫെ​യ​ര്‍ ഗ്രൗ​ണ്ടി​ലെ ഹാ​ള്‍ അ​ഞ്ച്, ആ​റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​പ്പോ​ള്‍ വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. പു​തി​യ അ​പ്പോ​യി​ന്‍​റ്​​മെന്‍റു​ക​ള്‍ ന​ല്‍​കു​ന്ന​ത്​ നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.