നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ് അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച അന്തരിച്ചിരുന്നു. 57 വയസായിരുന്നു. ടോയിയുടെ മൃതദേഹം ഇന്ന് മുഴുവന്‍ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കൊഹിമയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടുമെന്നും ഔദ്യോഗികമായി അറിയിച്ചു.

ടോയ്‌യുടെ പെട്ടെന്നുള്ള നിര്യാണത്തില്‍ ഗവര്‍ണര്‍ ആര്‍. എന്‍. രവി, മുഖ്യമന്ത്രി നീഫിയു റിയോ, കേന്ദ്ര ഐ‌എ‌എസ് ഓഫീസര്‍ അസോസിയേഷന്‍, ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി നിരവധി പേര്‍ കടുത്ത ഞെട്ടലും അനുശോചനവും അറിയിച്ചു. 1989 ബാച്ച്‌ ഐ‌എ‌എസ് ഉദ്യോഗസ്ഥനായ ടോയ്‌ക്ക് ഭാര്യയും നാല് മക്കളുമുണ്ട്. ചീഫ് സെക്രട്ടറിയായി 2018 മാര്‍ച്ചില്‍ ചുമതലയേറ്റു.