ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരന്‍ ആണ് വധു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഐപിഎല്ലില്‍ വിജയ് ശങ്കറിന്റെ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.

ഈ വിശേഷദിവസത്തില്‍ വിജയ് ശങ്കറിന് എല്ലാ ആശംസകളും നേരുന്നതായി നവദമ്ബതികളുടെ ചിത്രം പങ്കുവച്ച്‌ സണ്‍റൈസേഴ്സ് ട്വിറ്ററില്‍ കുറിച്ചു. കെ.എല്‍.രാഹുല്‍, യുസ്‍വേന്ദ്ര ചഹല്‍, കരുണ്‍ നായര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും വിജയ്ക്ക് ആശംസകള്‍ നേര്‍ന്നു.

2018ല്‍ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്ബരയിലാണ് വിജയ് ശങ്കര്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറിയത്. തൊട്ടടുത്ത വര്‍ഷം ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ഏകദിനം അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പ് ടീമിലും വിജയ് ശങ്കര്‍ അംഗമായിരുന്നു. ഈ വര്‍ഷം നടക്കുന്ന ഐപിഎല്‍ സീസണിലേക്ക് സണ്‍റൈസേഴ്സ് ടീം വിജയ് ശങ്കറിനെ നിലനിര്‍ത്തിയിട്ടുണ്ട്.