ഖത്തറില്‍ 205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.231 പേര്‍ കൂടി രോഗമുക്തരായി.6,703 പേരില്‍ നടത്തിയ പരിശോധനയിലാണ് 205 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ 2,841 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 33 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അതേസമയം രോഗമുക്തര്‍ 1,28,099 എത്തി. രാജ്യത്ത് ഇതുവരെ 9,34,283 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇവരില്‍ 1,31, 170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്