നടി മുത്തുമണി അമ്മയാകുന്നു. നിറവയറുമായി നില്‍ക്കുന്ന മുത്തുമണിയുടെ ചിത്രത്തോടെ;
‘ഞങ്ങള്‍’ എന്ന് കുറിച്ചുകൊണ്ട് മുത്തുമണിയുടെ ഭര്‍ത്താവും സംവിധായകനുമായ പി.ആര്‍. അരുണ്‍ ആണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. 2006-ല്‍ ആണ് ഇവര്‍ വിവാഹിതരായത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി 2006 ല്‍ സത്യന്‍ അന്തിക്കാടിന്‍റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. അതിനുശേഷം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ആളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുണ്‍ സിനിമയിലെത്തുന്നത്‌. ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകന്‍ കൂടിയാണ് അരുണ്‍. കാവല്‍ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.‌