കണ്ണൂര്‍: സംസഥാനത്ത് സിപിഎം പച്ചയ്ക്ക് വര്‍ഗ്ഗീയത പറയുകയാണെന്ന കെ സി വേണുഗോപാല്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഐ സോളാര്‍ അന്വേഷണത്തിന് എത്തിയാല്‍ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

2014 ല്‍ ജനം തനിക്കെതിരായ ലൈംഗിക ആരോപണം തള്ളലിയതാണെന്നും തന്‍റെ പേരില്‍ കേരളത്തില്‍; ഗ്രൂപ്പ് സജീവമാണെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അടിസ്ഥാന രഹിതമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ലീഗിന്‍റെ കൂടുതല്‍ സീറ്റെന്ന ആവശ്യം ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.