ഗായിക റിമി ടോമി കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

2000 മുതല്‍ 2020 വരെ റിമിക്കുണ്ടായ മാറ്റമാണ് വീഡിയോയില്‍ പറയുന്നത്. ശ്രീനാഥ് രാജന്‍ എന്നയാള്‍ സമ്മാനിച്ചതാണ് ഈ വീഡിയോ എന്ന് റിമി പറയുന്നു. അദ്ദേഹത്തിന് നന്ദി അറിയിച്ചാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത് എന്തൊരു മാറ്റമാണ് റിമിക്കെന്നാണ് ആരാധകരുടെ ചോദ്യങ്ങള്‍.