കൊ​ച്ചി: പു​ല്ലേ​പ്പ​ടി​യി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. പ്ര​തി​യാ​യ മാ​നാ​ശേ​രി ബി​നോ​യി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം കൊ​ല​പാ​ത​മെ​ന്ന് തെ​ളി​ഞ്ഞ​ത്.

ബി​നോ​യി​യു​ടെ സു​ഹൃ​ത്ത് ജോ​ബി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ഷ​ണ​മു​ത​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​ലെ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പൂ​ര്‍​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സ​മീ​പ​ത്ത് നി​ന്നും ക​ത്തി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ലൈ​റ്റ​റും പെ​ട്രോ​ള്‍ നി​റ​ച്ചി​രു​ന്ന കു​പ്പി​യും ക​ണ്ടെ​ടു​ത്തി​രു​ന്നു.