ആസിഫ് അലിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നാലാംതൂണ്’ . സിനിമയുടെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. എറണാകുളത്ത് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് പൂജ നടന്നത്.

സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, നിത പിള്ള എന്നിവര്‍ പ്രധാന താരങ്ങള്ക്കി എത്തും. ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കോവിഡ് കാലത്തെ രാഷ്ട്രീയം ആണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് ഈ ചിത്രം.