ഫെഡറേഷന്‍ കപ്പ്‌ ജൂനിയര്‍ അത്‌ലറ്റ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടി നാട്ടികയുടെ ആന്‍സി സോജന്‍

വീണ്ടും കേരളത്തിന്റെ അഭിമാനമായി ആന്‍സി സോജന്‍. ഭോപ്പാലില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ്‌ ജൂനിയര്‍ അത്‌ലറ്റ് മീറ്റില്‍ അണ്ടര്‍ 20 വുമണ്‍ വിഭാഗത്തില്‍ ലോങ്‌ജമ്ബില്‍ ഗോള്‍ഡ് മെഡല്‍ (6.12 എം) ആന്‍സി സ്വന്തമാക്കി.

കോവിഡ് കാലത്തും പരിശീലനം മുടക്കാതെയായിരുന്നു മത്സരത്തിന് വേണ്ടിയുള്ള ആന്‍സിയുടെ തയ്യാറെടുപ്പ്.