തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു തവണ കൂടി എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിനെ കാണാനുണ്ടാകില്ലെന്നും അതോടെ ബിജെപി വലിയ ശക്തിയായി വളരുമെന്നും പിസി ജോര്‍ജ് എംഎല്‍എ.

ഒരുതവണ കൂടി സിപിഎം അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുപോകുമെന്നും അവര്‍ വലിയ ശക്തിയായി വളരുമെന്നുമാണ് ബിജെപി കരുതുന്നത്. അതൊരു സത്യമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ബിജെപി ഇത്തവണ എത്ര സീറ്റ് പിടിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. മൂന്ന് സീറ്റ് വരെ അവര്‍ക്ക് കിട്ടാമെന്നാണ് തങ്ങള്‍ കണക്കു കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന്‍റെ രണ്ടാം വരവിന് എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷെ സോളാര്‍ കേസ് വീണ്ടും കൊണ്ടുവന്നത് പിണറായിക്ക് പാരയാകുമെന്നാണ് തന്‍റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വന്നാല്‍ അതില്‍ മുസ്ലീം ലീഗിന് പ്രാധാന്യം കൂടുമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. ഇത്തരമൊരു പ്രചാരണം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിക്കിടയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തുടര്‍ച്ചയ്ക്ക് ഇടതുപക്ഷത്തിന് സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ സോളാര്‍ കേസ് വീണ്ടും കൊണ്ടുവന്നത് പിണറായിക്ക് പാരയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.