ഖത്തറില്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലാവസ്ഥയില്‍ ശക്തമായ വ്യതിയാനമുണ്ടാവുമെന്നും താപനില വര്‍ധിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. കാലാവസ്ഥാ വിഭാഗം അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചില പ്രദേശങ്ങളില്‍ പരമാവധി താപനില 30 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ രാജ്യത്ത് ശക്തമായ തണുപ്പായിരുന്നു. പല സ്ഥലങ്ങളിലും ശക്തമായ പൊടിക്കാറ്റും വീശി. കുറഞ്ഞ താപനില എട്ട് ഡിഗ്രി വരെ താഴ്ന്നു.