വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്‍റ് തടയാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുെട ശ്രമത്തിന് തിരിച്ചടി. 45 നെതിരെ 55 വോട്ടുകള്‍ക്ക് പ്രമേയം യു.എസ് ഉപരിസഭയായ സെനറ്റ് തള്ളി. ഇംപീച്ച്‌മെന്‍റ് തടയാനുള്ള പ്രമേയം റിപ്പബ്ലിക്കന്‍ അംഗം റാന്‍ഡ് പോളാണ് അവതരിപ്പിച്ചത്. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.
അതേസമയം, സെനറ്റില്‍ ആരംഭിക്കുന്ന ഇംപീച്ച്‌മെന്‍റ് വിചാരണയെ എതിര്‍ത്ത് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സെനറ്റര്‍ ജോണ്‍ കോന്നന്‍ (ടെക്സസ്), ലിന്‍ഡ്സി ഗ്രാം (സൗത്ത് കരോലിന) അടക്കമുള്ള സെനറ്റര്‍മാരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. പ്രസിഡന്‍റ് സ്ഥാനത്തു നിന്നും പുറത്തായ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.
യു.എസ് ഭരണസിരാ കേന്ദ്രമായ കാപിറ്റല്‍ ഹില്‍ കെട്ടിടത്തില്‍ നടന്ന ആക്രമണത്തിെന്റ പിന്നില്‍ നിന്നുവെന്നതിനാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്‍റ് പ്രമേയം പാസായത്.
യു.എസ് മുന്‍ വൈസ് പ്രസിഡന്‍റ് ഡിക് ചിനിയുടെ മകളും റിപ്പബ്ലിക്കനുമായ ലിസ് ചീനി വരെ ജനപ്രതിനിധി സഭയിലെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. സെനറ്റില്‍ മൂന്നില്‍ രണ്ട് വോട്ട് നേടിയാലേ ട്രംപിനെ ഇംപീച്ച് ചെയ്യാനാകൂ.