ജയിലില്‍ വച്ച്‌ മര്‍ദ്ദനമേറ്റെന്നു ചൂണ്ടിക്കാട്ടി കെവിന്‍ വധക്കേസിലെ പ്രതി ടിറ്റോ ജെറോമിന്റെയും മറ്റ് മൂന്ന് തടവുകാരുടെയും രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണനയിലെടുക്കും. ടിറ്റോ ജെറോമിനു പുറമെ ശ്യാം ശിവന്‍, ഉണ്ണിക്കുട്ടന്‍, ഷിനു എന്നിവരും മര്‍ദ്ദനമേറ്റുവെന്ന മൊഴി നല്‍കിയതായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ തടവുകാരെ കാണാന്‍ കഴിഞ്ഞയാഴ്ച്ച രക്ഷിതാക്കള്‍ക്ക് കോടതി അനുമതിയും നല്‍കിയിരുന്നു. കൂടാതെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായി ജയില്‍ വകുപ്പും റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.