ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 299 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 143 പേര്‍ രോഗമുക്തരായി ഇതോടെ 145,124 പേര്‍ രാജ്യത്ത് ഇതുവരെ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതിയ രോഗികളില്‍ 264 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 35 പേര്‍ വിദേശത്തു നിന്നും മടങ്ങി വന്നവരാണ്. ഖത്തറില്‍ ഇതുവരെ 248 പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചു.

10,143 കൊവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ നടന്നത്. 136,27,81 ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 42,23 പേരണ്. ഇതില്‍ 39 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.