പ്രസന്നമായ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് തിരശീലയില്‍ ജീവന്‍ നല്‍കിയ അഭിനയത്രിയാണ് മീന ഗണേഷ് നാടക രംഗത്തു നിന്നും സിനിമയിലേക്ക് ചുവടുവെപ്പ് .100 ഇല്‍ അധികം സിനിമകളില്‍ വേഷമിട്ട മീന മികച്ച സ്വാഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട് . നാടകനടനും ‚സംവിധായകനുമായ ഗണേഷിന്റെ ഭാര്യയാണ് മീന.

സുരേഷ് ഉണ്ണിത്താന്റെ മുഖചിത്രമായിരുന്നു ആദ്യ ചിത്രം .വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടി , അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത് .
എന്നാല്‍ ഇപ്പോള്‍ മീനമ്മ ഇവിടെ എന്നതാണ് പ്രേക്ഷകരില്‍ നിന്നുയരുന്ന ചോദ്യം .
കഴിഞ്ഞ കുറെ നാളുകളായി സ്വന്തമായി എണീറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താരം .ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട മീന ഗണേഷ്നേപ്പറ്റി സിനിമ മേഖലയില്‍ ഉള്ളവര്‍ക് പോലും അറിയില്ല . സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്
മരുന്നുകള്‍ പിടിമുറുക്കിയ ഈ അവസ്ഥയില്‍ ആകെ വരുമാനം’അമ്മ സംഘടനയുടെ പെന്‍ഷന്‍ തുകയും ‚മെഡിക്കല്‍ ക്ളെമുകളും മാത്രമാണ് .

പാലക്കാട്ടുകാരിയായ മീന കൊറേ വര്‍ഷങ്ങളായി ഷൊര്‍ണൂരിലാണ് താമസം . മക്കള്‍ എല്ലാം സെറ്റില്‍ഡായി മാറിയപ്പോള്‍ തികച്ചും ഒറ്റക്കായി . ജീവിതത്തില്‍ എല്ലാം നേടി ഇപ്പോള്‍ എനിക്ക് ഒന്നുമില്ല എന്ന് തുറന്നു പറയാനും താരം മടിച്ചില്ല .
കലാഭവന്‍ മണി ഉണ്ടായിരുന്നെകില്‍ തനിക്കു വേണ്ട എല്ലാ സഹായങ്ങളും ചെയുമായിരുന്നതായും , മണിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു താരം പറഞ്ഞു . സെല്ലുലോയിഡായിരുന്നു അവസാന ചിത്രം .
അഭിനയത്തില്‍ അതീവ താല്പര്യമുള്ള മീനയെ തന്റെ ആരോഗ്യസ്ഥിതി അതിനനുവദിക്കുന്നില്ല . ഇപ്പോള്‍ താരം വിശ്രമ ജീവിതത്തിലാണ് .