തിരുവനന്തപുരം : ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന്കോടതിയില്‍ ഹാജരാക്കും . അതേസമയം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്ബത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. ശിവശങ്കര്‍ നാലാം പ്രതിയായ കേസ് ആണ് ഡോളര്‍ കടത്ത്.കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുംകഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു