ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. സംഘര്‍ഷത്തില്‍ 153 പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും അറിയിച്ചു. കര്‍ഷകര്‍ 100 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ഡല്‍ഹി െപാലീസ് അവകാശപ്പെടുന്നുണ്ട്.
അതേസമയം, കര്‍ഷക സമരത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാല്‍കില, ജുമ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടഞ്ഞു കിടക്കും. മൊൈബല്‍ ഇന്‍റര്‍നെറ്റ് സേവനവും തടസപ്പെടും. സിംഘു, തിക്രി, ഗാസിപൂര്‍, മുകാബ്ര ചൗക് എന്നിവിടങ്ങളിലെ ഇന്‍റര്‍നെറ്റ് സേവനമാണ് തടസപ്പെടുക.
സംഘര്‍ഷത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ ഇന്‍റര്‍നെറ്റ് സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിര്‍ത്തിയിരുന്നു. ഇത് തുടരാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.