കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ അപലപിച്ച്‌ സമരം നടത്തുന്ന സംഘടനകള്‍ രം​ഗത്ത്.

ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത പല കാര്യങ്ങളും നടന്നെന്നും സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ പറഞ്ഞു.

‌വിലക്ക് ലംഘിച്ചത് ബി.കെ.യു. (ഉഗ്രഹാന്‍), കിസാന്‍ മസ്ദൂര്‍ സംഘ് തുടങ്ങിയവര്‍ ആണെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ഇവരുമായി ബന്ധമില്ലെന്ന് കര്‍ഷകരുടെ സംയുക്ത സമരസമിതി വിശദീകരിച്ചു.

രാജ്യത്തിന്‍്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘര്‍ഷങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ച്‌ ചരിത്രസംഭവമാണെന്നും സമരത്തിന് പൂര്‍ണപിന്തുണ നല്‍കിയ കര്‍ഷകരോട് നന്ദി പറയുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.