ഖത്തറില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായി അധികൃതര്‍. കഴിഞ്ഞ ദിവസം മാത്രം ഇതുമായി ബന്ധപെട്ടു 209 പേര്‍ക്കതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

ദിനംപ്രതി നിയമ ലംഘകരുടെ എണ്ണം വര്‍ധിച്ചു വരുന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. രാജ്യത്ത് വരും ദിവസങ്ങളിലും മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും നിരീക്ഷിക്കാന്‍ ശക്തമായ പരിശോധന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട് എന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ പറഞ്ഞു.