മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. നരസിംഹം സിനിമയ്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. സിനിമയിലെ സംഭാഷണങ്ങള്‍ക്ക് എതിരെ വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്.

മോഹന്‍ലാലിന്റെ അഭിനയം തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. നരസിംഹം റിലീസായിട്ട് 21 വര്‍ഷം തികയുമ്പോള്‍ ഓര്‍മ പങ്കുവയ്‍ക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

പൂവള്ളി ഇന്ദുചൂഢന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചത്. അക്കാലത്ത് പൗരുഷത്തിന്റെ പ്രതീകമായി ചിത്രം മാറി. എന്നാല്‍ സിനിമയിലെ സംഭാഷണങ്ങള്‍ക്ക് എതിരെ വിമര്‍ശനമുണ്ടായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ നരസിംഹം ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഷാജി കൈലാസ് പറയുന്നു.

ചിത്രത്തിനറെ ഫോട്ടോയും ഷാജി കൈലാസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഢനെയും നരിയേയും സമ്മാനിക്കുവാന്‍ സാധിച്ചതിലെ അവര്‍ണനീയമാണ്, ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഇവരുണ്ടെന്നതും അഭിമാനാര്‍ഹമാണ് എന്നാണ് ഷാജി കൈലാസ് പറയുന്നത്.