തിരുവനന്തപുരം: ദില്ലിയിലെ കര്‍ഷക മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ കര്‍ഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികള്‍ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്റെ വാര്‍ഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാന്‍ ഒരു ദേശ സ്‌നേഹിക്കും കഴിയില്ല. ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രത്യക്ഷ സമരത്തില്‍ കോണ്ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്.

ജനക്കൂട്ടത്തിന് നേരെ ട്രാക്ടര്‍ ഇടിച്ചു കയറ്റി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതു മനസ്സിലാക്കിയിട്ടാണ് എന്നു തോന്നുന്നു കോണ്‍ഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രത്യക്ഷ സമരത്തില്‍ കോണ്ഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്.

ജനക്കൂട്ടത്തിന് നേരെ ട്രാക്ടര്‍ ഇടിച്ചു കയറ്റി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കര്‍ഷക സമരത്തിനെതിരെ ബിജെപി നേതാവ് പികെ കൃഷ്ണദാസും രംഗത്തെത്തിയിരുന്നു. ദില്ലിയിലേത് കര്‍ഷക സമരമല്ല, ആസൂത്രിതമായ സായുധ കലാപം ആണെന്ന് എന്നാണ് പികെ കൃഷ്ണദാസ് പറയുന്നു. ദേശവിരുദ്ധരായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസുമാണ് ഇപ്പോഴത്തെ സമരത്തിന് പിന്നില്‍ എന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.

ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തേയും പികെ കൃഷ്ണദാസ് രൂക്ഷമായി വിമര്‍ശിച്ചു. ജനാധിപത്യപരമായ രീതിയില്‍ ചെങ്കോട്ടയില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ആണ് ദേശവിരുദ്ധരുടെ സഹായത്തോടെ കര്‍ഷകരെ മറയാക്കി ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നത് എന്ന് കൃഷ്ണദാസ് പറയുന്നു.