ഭരത്പൂര്‍ :പ്രണയം നിരസിച്ച പെണ്‍കുട്ടിയെ വെടിവെച്ച്‌ കൊന്നു . രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. 19 വയസുകാരിയായ യുവതിയെ അയല്‍വാസിയായ യുവാവാണ് വെടിവെച്ച്‌ കൊന്നത്.

സംഭവം നടക്കുമ്ബോള്‍ പെണ്‍കുട്ടിയോടൊപ്പം സഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അധ്യാപകരായ മാതാപിതാക്കള്‍ സ്കൂളില്‍ പോയിരുന്നു. പ്രതി ഒളിവില്‍ പോയെന്നും തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.