മനാമ : ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (എസ്‌ഐഐ) നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് ഓസ്ട്രോസെനേക്ക കൊറോണ വാക്സിന്‍ ബഹ്‌റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചു.

പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള ആളുകള്‍ക്ക് വാക്സിന്‍ അടിയന്തിരമായി ഉപയോഗിക്കാന്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത് .എന്‍‌എച്ച്‌ആര്‍‌എയുടെ ക്ലിനിക്കല്‍ റിസര്‍ച്ച്‌ കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെ രോഗപ്രതിരോധ സമിതിയുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍‌എച്ച്‌ആര്‍‌എ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി.
നിരവധി രാജ്യങ്ങളില്‍ നടത്തിയ വാക്സിനെക്കുറിച്ചുള്ള പഠനങ്ങളുടെ ഫലങ്ങള്‍, രോഗപ്രതിരോധ ഡാറ്റ, വാക്സിന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് തെളിയിക്കാന്‍ എസ്‌ഐഐ നല്‍കിയ നിര്‍മാണ ഡാറ്റ എന്നിവ പരിഗണിച്ചാണ് അനുമതി നല്‍കിയത്

ഐ‌ഐ‌എസ് സമര്‍പ്പിച്ച എല്ലാ ഡാറ്റയും, ഉല്‍‌പാദന നിലവാരവും രോഗപ്രതിരോധ പഠനത്തിന്‍റെ ഫലങ്ങളും ഉള്‍പ്പെടെ ആഴത്തിലുള്ള പഠനം നടത്തിയതായി എന്‍‌എച്ച്‌ആര്‍‌എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.മറിയം അല്‍ ജാലഹമാ പറഞ്ഞു വാക്സിനുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ നിയന്ത്രിക്കുന്നതിനുള്ള നിരവധി നടപടിക്രമങ്ങള്‍ക്ക് ഇത് ബാധകമാകുന്നതിനാല്‍ നിര്‍മ്മാതാവുമായി ഏകോപിപ്പിച്ച്‌ എന്‍‌എച്ച്‌ആര്‍‌എ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയതായി അവര്‍ ചൂണ്ടിക്കാട്ടി.

ബഹ്‌റൈനിലെ ആരോഗ്യ അധികൃതര്‍ നിര്‍ണ്ണയിക്കുന്ന പരിധിയിലെ ഉപയോഗം, ടാര്‍ഗെറ്റ് ഗ്രൂപ്പുകളുടെ എണ്ണം, ഡോസ്, വാക്സിനേഷന്‍ സംവിധാനം എന്നിവ തീരുമാനിക്കല്‍, നെഗറ്റീവ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുചെയ്യുകയും കൂടാതെ സുരക്ഷ, കാര്യക്ഷമത, ഉല്‍പ്പാദനം എന്നിവയെ പിന്തുണയ്ക്കുന്ന വിവരങ്ങള്‍ നല്‍കുകയും ചെയ്യും