പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി പി കെ ശശി. ഷോര്‍ണ്ണൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയാണ് പി കെ ശശി നല്‍കിയത്. പാര്‍ട്ടി തെറ്റ് ചൂണ്ടി കാണിച്ചാല്‍ അത് അംഗീകരിക്കുമെന്ന് ശശി പറഞ്ഞു. തന്റെ ശരിയും തെറ്റും പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ലൈഗീകപീഡനാരോപണത്തെക്കുറിച്ചുള്ള ശശിയുടെ പ്രതികരണം

നിരാശപ്പെടേണ്ടതൊന്നും രാഷ്ട്രീയ ജിവിതത്തില്‍ ചെയ്തിട്ടില്ലെന്നും ശശി പറഞ്ഞു. ആരെയും ജീവിതത്തില്‍ ഇതേ വരെ ഒറ്റു കൊടുത്തിട്ടില്ലെന്നും, ആരെയും ഇതുവരെ ചതിച്ചിട്ടില്ലെന്നും ഇനി അങ്ങോട്ടും ആരെയും ചതിക്കില്ലെന്നു൦ പി കെ ശശി പറഞ്ഞു. എംബി രാജേഷിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചെന്ന ആരോപണം അദ്ദേഹം തള്ളി.