മസ്കറ്റ്: റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയ്ദ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അദ്ദേഹം റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ചു.
“ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും വികസനവുമുണ്ടാകട്ടെ. രാഷ്ട്രപതിക്ക് ആരോഗ്യവും സന്തോഷവും നേരുന്നു.’- ഒമാന്‍ ഭരണാധികാരി സന്ദേശത്തില്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് എംബസി അധികൃതര്‍ അറിയിച്ചിരുന്നു.