തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിച്ചു. തലസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചടങ്ങുകള്‍.

സെന്‍ട്രെല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡിന് നാല് സോണുകളായി തിരിച്ചായിരുന്നു സുരക്ഷ ഒരുക്കിയത്. ഓരോ സോണിന്റെയും മേല്‍നോട്ട ചുമതല അസി.കമ്മിഷണര്‍മാര്‍ക്കായിരുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഏഴ് സ്പെഷ്യല്‍ സ്ട്രൈക്കിംഗ് ഫോഴ്‌സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറ് പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.