ക​ള​മ​ശ്ശേ​രി: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലെ ഒ​രാ​ളു​ടെ ആ​ത്മ​ഹ​ത്യ പൊ​ലീ​സ് മ​ര്‍​ദി​ച്ച​തി​െ​ല മ​നോ​വി​ഷ​മ​മെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​ക്ഷേ​പം. സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട​വ​രെ സ്​​റ്റേ​ഷ​നി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ നി​ര്‍​ത്തി മ​ര്‍​ദി​ച്ച​താ​യാ​ണ് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്. സ്​​റ്റേ​ഷ​നി​ല്‍ ഉ​ച്ച​സ​മ​യ​ത്ത് ഭ​ക്ഷ​ണം​പോ​ലും ന​ല്‍​കി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.

എ​ന്നാ​ല്‍, മ​ര്‍​ദ​ന​സം​ഭ​വം പൊ​ലീ​സ് നി​ഷേ​ധി​ച്ചു. മ​ര്‍​ദ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രി​ല്‍​നി​ന്ന്​ വ​നി​ത പൊ​ലീ​സാ​ണ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തെ​ന്നും ഉ​ച്ച​ക്ക്​ സി.​ഐ പ​ണം ന​ല്‍​കി എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം വാ​ങ്ങി ന​ല്‍​കി​യ​താ​യും സം​ഘ​ത്തി​ല്‍​പെ​ട്ട​വ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​മു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.
ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ടെ പ​റ​ഞ്ഞു​വി​ട്ട കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക ഉ​ള്ള​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്ത് പൊ​ലീ​സ് പി​ക്ക​റ്റി​ങ്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ക​ള​മ​ശ്ശേ​രി സി.​ഐ പി.​ആ​ര്‍. സ​ന്തോ​ഷ് പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ലം ഡി.​സി.​പി ഐ​ശ്വ​ര്യ ഡോ​ഗ്രെ സ​ന്ദ​ര്‍​ശി​ച്ചു. ഫോ​ര്‍​ട്ട്കൊ​ച്ചി സ​ബ് ക​ല​ക്ട​ര്‍ ഡോ. ​ഹാ​രി​സ് റ​ഷീ​ദ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ പി​താ​വി​ല്‍​നി​ന്ന്​ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.