തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബാലികാ ദിനത്തില്‍ പങ്കുവച്ച മകളുടെ ഫോട്ടോയുടെ താഴെ അശ്ലീല കമന്റ് ഇട്ട പ്രവാസിക്കെതിരെ വിമര്‍ശനവുമായി തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ വി.ആതിര. രാഷ്ട്രീയ വിരോധം ആവാം, പൊതുപ്രവര്‍ത്തകരെ വെല്ലുവിളിക്കേണ്ടത് വീട്ടില്‍ ഇരിക്കുന്ന പെണ്‍ മക്കളെ അസഭ്യം പറഞ്ഞിട്ടാവരുതെന്നു ആതിര പറഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെയാണ് അനാവശ്യം പറഞ്ഞത്.കയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യും ഒരു സംശയവും വേണ്ടെന്ന് ആതിര ഫേസ്ബുക്കില്‍ കുറിച്ചു.

Facebook Post: https://www.facebook.com/aathira.nair.357/posts/2023091871166641

അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ലീല കമന്റ് വന്നിരിക്കുന്നത്. ഇയാളുടെ ഫോട്ടോയും പ്രൊഫൈലും ഒറിജിനല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ വെച്ച്‌ നേരത്തേ അവഹേളനപരമായ പോസ്റ്റ് ചെയ്തിരുന്നു.