ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിെന്റ ഭാഗമായുള്ള പൊലീസ് മെഡലുകള്‍ കേരള പൊലീസിലെ 10 പേര്‍ക്ക് ലഭിച്ചു. ഇന്‍റലിജന്‍സ് എ.ഡി.ജി.പി ടി.കെ വിനോദ് കുമാര്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, തിരുവനന്തപുരം പൊലീസ് ട്രെയ്‌നിങ് കോളേജ് എസ്.പി കെ.എല്‍ ജോണിക്കുട്ടി, പട്ടം കെ.പി.എസ്.സി വിജിലന്‍സ് എസ്.പി എന്‍.രാജേഷ്, എം.എസ്.പി മലപ്പുറം ഡെപ്യൂട്ടി കമാന്‍ഡന്‍റ് ബി. അജിത്കുമാര്‍, കോഴിക്കോട് അഡിഷണല്‍ ഡെപ്യൂട്ടി കമീഷണര്‍ കെ.പി അബ്ദുല്‍ റസാഖ്, കാസര്‍കോട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് പൊലീസ് സ്റ്റേഷന് ഡെപ്യൂട്ടി സൂപ്രണ്ട് കെ. ഹരീഷ് ചന്ദ്ര നായ്‌ക്, കരുനാഗപ്പള്ളി എസ്.ഐ, എസ്. മഞ്ജുലാല്‍, വൈക്കം എസ്.ഐ (ജി.ആര്‍),കെ.നാസര്‍, മലപ്പുറം സീനിയര്‍ പൊലീസ് ഓഫീസര്‍ കെ.വത്സല എന്നിവര്‍ക്ക് ലഭിച്ചു.
സി.ബി.ഐയില്‍ മെഡല്‍ നേടിയവര്‍
സി.ബി.ഐയില്‍ സ്തുത്യര്‍ഹ്യത്ത ിനുള്ള മെഡല്‍ കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി ദേവരാജ് വക്കട, ഹെഡ്കോണ്‍സ്റ്റബിള്‍ പ്രസാദ് തങ്കപ്പന്‍, ബാംഗ്ലൂര്‍ യൂനിറ്റിലെ ഹെഡ്കോണ്‍സ്റ്റബിള്‍ കെ.കെ ശശി, ഗാസിയാബാദ് യൂനിറ്റിലെ ഹെഡ്കോണ്‍സ്റ്റബിള്‍ എ. ദാമോദരന്‍ എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് ഹിമാചല്‍ പ്രദേശ് ഷിംലയിലെ സി.ഐ.ഡി എ.ഡി.ജി.പി എന്‍.വേണുഗോപാലും അര്‍ഹരായി.
സി.ആര്‍.പി.എഫ് ,ബി.എസ്.എഫ്, എന്‍.ഐ.എ
സി.ആര്‍.പി.എഫില്‍ രാജസ്ഥാനിലെ മൗണ്ട് അബുവില്‍ ഡെപ്യൂട്ടി എസ്.ഐ ആയ കെ.തോമസ് ജോബിന് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു, ഡല്‍ഹി പൊലീസിലെ എസ്.ഐ കെ.സന്ദേശ് ധീരതക്കുള്ള പൊലീസ് മെഡലിന് അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലിന് ചെന്നൈ സ്‌പെഷല്‍ ബ്രാഞ്ചിലെ ആര്‍. കരുണാകരന്‍, ബി.എസ്.എഫില്‍ ബാംഗ്ലൂര്‍ എസ്.ഐ കെ.എന്‍. കേശവന്‍കുട്ടി നായര്‍, ആഭ്യന്തരമന്ത്രാലയത്തില്‍ സുനില്‍കുമാര്‍ നാരായണന്‍ ( തിരുവനന്തപുരം), എന്‍.ഐ.എയില്‍ പി.കെ ഉത്തമന്‍ (ഡല്‍ഹി), റെയില്‍വെയില്‍ സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമീഷണര്‍ കെ.കെ അഷ്‌റഫ് (മുംൈബ), ഹോംഗാര്‍ഡ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ മെഡല്‍ ആന്‍ഡമാന്‍ നിക്കോബാറില്‍ സേവനം ചെയ്യുന്ന അന്നക്കുട്ടി തോമസ് എന്നിവര്‍ക്കും ലഭിച്ചു.