തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്‌​സോ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ദി​വ്യ വി. ​ഗോ​പി​നാ​ഥി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. ഹൈ​ടെ​ക് ക്രൈം ​എ​ന്‍​ക്വ​യ​റി സെ​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഇ.​എ​സ്. ബി​ജു​മോ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കും.

നേ​ര​ത്തെ കേ​സി​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് ജാ​മ്യം ന​ല്‍​കി​യ ഹൈ​ക്കോ​ട​തി വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.