തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38 )യാണ് മരിച്ചത്. കോവിഡ് മുക്തി നേടി ആശുപത്രി വിടാനിരിക്കെയായിരുന്നു ആത്മഹത്യ.

ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന ഇയാളുടെ മരണം വൈകുന്നേരം 6 45 ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ആത്മഹത്യക്ക് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. നേരത്തേ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ രണ്ട് കൊവിഡ് രോഗികള്‍ ആത്മഹത്യചെയ്തിരുന്നു