തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു. നികുതി അടയ്‌ക്കാനുളള സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്താനാണ് തീരുമാനം. ഇന്ധനവില കുത്തനെ ഉയരുന്നതും പ്രതിസന്ധി കൂട്ടുന്നുവെന്നാണ് ബസ് ഉടമകളുടെ അഭിപ്രായം. ഇക്കാര്യം ബസുടമകള്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡീസലിന്റെ വില 14 രൂപയാണ് വര്‍ദ്ധിച്ചത്. അതിനിടെയാണ് നികുതി അടയ്‌ക്കാനുളള തീയതി ഈ മാസം 30ന് അവസാനിക്കുന്നത്. ഇത് കടുത്ത സാമ്ബത്തിക ബാദ്ധ്യതയിലേക്കാണ് തങ്ങളെ തളളിവിടുന്നതെന്നാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. എന്നാല്‍ നികുതിയുടെ കാര്യത്തില്‍ തനിക്ക് തനിച്ച് തീരുമാനമെടുക്കാനാകില്ലെന്നാണ് ഗതാഗതമന്ത്രി സംഘടന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി.
ഇന്ധനവില കുത്തനെ ഉയര്‍ന്നത് ബസ് വ്യവസായത്തിന് താങ്ങാനാകുന്നില്ലെന്ന കാര്യം ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബസ് ചാര്‍ജ് കൂട്ടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് ഗതാഗതമന്ത്രി പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് ആത്മഹത്യാപരമാണെന്ന് സര്‍ക്കാരിനും നന്നായി അറിയാം.