കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

അതേസമയം, വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാപ്പ് സാക്ഷി വിപിന്‍ ലാല്‍ സമര്‍പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജാമ്യം ലഭിക്കാതെയാണ് വിപിന്‍ലാല്‍ പുറത്തിറങ്ങിയതെന്ന െട്ടാംപ്രതി ദിലീപിന്‍റെ ഹരജിയില്‍ വിപന്‍ലാലിനെ ുടന്‍ ഹാജരാക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിപിന്‍ലാല്‍ കോടതിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.