സോളാര്‍ പീഡനക്കേസുകള്‍ സി ബി ഐക്ക് വിടാനുളള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേത്തിന്റെ പരിഹാസം. കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം സി ബി ഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി വക്കീലിനെ ഇറക്കിയവര്‍ക്ക് ഇപ്പോള്‍ സി ബി ഐ എന്നാല്‍ കരളിന്റെ കരളാണ്. ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സി ബി ഐയെ ഏല്‍പ്പിക്കാന്‍ മടിയ്ക്കുന്ന പിണറായി സര്‍ക്കാരിന് സോളാര്‍ കേസ് സി ബി ഐയ്ക്ക് വിടാന്‍ പരാതിക്കാരിയുടെ ഒരു കത്ത് മതി എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈക്കാര്യം പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം……………………………
സംസ്ഥാന സര്‍ക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവര്‍ക്ക് കേന്ദ്ര ഏജന്‍സികളോട് ഇപ്പോള്‍ എന്താ വിശ്വാസം, എന്താ ബഹുമാനം.
കൃപേഷ്,ശരത് ലാല്‍ എന്നീവരുടെ കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി വക്കീലിനെ ഇറക്കിയവര്‍ക്ക് ഇപ്പോള്‍ സിബിഐ എന്നാല്‍ കരളിന്‍്റെ കരളാണ്.
ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചിട്ടും പൊതുജന ആവശ്യമുയര്‍ന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏല്‍പ്പിക്കാന്‍ മടിയ്ക്കുന്ന പിണറായി സര്‍ക്കാരിന് സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ പരാതിക്കാരിയുടെ ഒരു കത്ത് മതി.
യുഡിഎഫിനെ തകര്‍ക്കുവാന്‍ ബിജെപി- സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇനിയും നിങ്ങള്‍ക്ക് ആകില്ല. നിങ്ങള്‍ ഇനി എഫ്ബിഐയെ കൊണ്ട് വന്നാലും ഞങ്ങള്‍ക്ക് യാതൊരു ഭയവും ഇല്ല.