ഗു​രു​വാ​യൂ​ര്‍: കോ​വി​ഡ് കാ​ല​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം വി​വാ​ഹ​ത്തി​ര​ക്കി​ല​മ​ര്‍​ന്ന് ക്ഷേ​ത്ര​ന​ഗ​രി. 108 വി​വാ​ഹ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ന്ന​ത്. 129 എ​ണ്ണം ശീ​ട്ടാ​ക്കി​യി​രു​ന്നു. ര​ണ്ടു മാ​സം മു​മ്പ്‌ ത​ന്നെ 100 വി​വാ​ഹ​ങ്ങ​ള്‍ ബു​ക്ക് ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍, ന​ല്ല മു​ഹൂ​ര്‍ത്ത​മു​ള്ള ദി​വ​സം എ​ന്ന പ​രി​ഗ​ണ​ന​യി​ല്‍ കൂ​ടു​ത​ല്‍ വി​വാ​ഹ​ങ്ങ​ള്‍​ക്ക് ദേ​വ​സ്വം അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​സം​ഘ​ങ്ങ​ളി​ല്‍ 12 പേ​ര്‍​ക്ക് മാ​ത്ര​മേ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്ന​തി​നാ​ല്‍ ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ള്‍ക്ക്​ മു​ന്നി​ലും പ്ര​ധാ​ന ന​ട​പ്പ​ന്ത​ലി​ലും വ​ലി​യ തി​ര​ക്കു​ണ്ടാ​യി​ല്ല.
എ​ന്നാ​ല്‍, രേ​ഖ​ക​ള്‍ ഒ​ത്തു​നോ​ക്കി വി​വാ​ഹ സം​ഘ​ങ്ങ​ള്‍​ക്ക് അ​നു​മ​തി​ന​ല്‍​കു​ന്ന മേ​ല്‍പ​ത്തൂ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി‍െന്‍റ തെ​ക്കു​ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം താ​റു​മാ​റാ​യി. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ കാ​ണാ​നും മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്താ​നും ബ​ന്ധു​ക്ക​ളു​ടെ തി​ര​ക്കു​മു​ണ്ടാ​യി. വി​വാ​ഹ​പാ​ര്‍​ട്ടി​ക​ളി​ല്‍ ഗ​ണ്യ​മാ​യ വി​ഭാ​ഗം മാ​സ്ക് ധ​രി​ച്ചി​രു​ന്നു​മി​ല്ല.

ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍ശ​ന​ത്തി​നും ഞാ​യ​റാ​ഴ്ച തി​ര​ക്കു​ണ്ടാ​യി. വെ​ര്‍ച്വ​ല്‍ ക്യൂ ​വ​ഴി​യും ദീ​പ​സ്തം​ഭ​ത്തി​ന്​ മു​ന്നി​ലും ഭ​ക്ത​രു​ടെ നീ​ണ്ട​വ​രി​യാ​യി​രു​ന്നു. ന​ഗ​രം തി​ര​ക്കി​ല​മ​ര്‍​ന്ന​തോ​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും പൊ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടു. ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ ഇ​ല്ലാ​താ​യി​രു​ന്ന ഇ​ന്ന​ര്‍ റി​ങ് റോ​ഡി​ലെ വ​ണ്‍​വേ ഞാ​യ​റാ​ഴ്ച വീ​ണ്ടും ന​ട​പ്പാ​ക്കി.