ഐ ലീഗ് ക്ലബ് ആയ ട്രാവു എഫ്സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയ പ്രതിഭാധനനായ പ്രതിരോധനിര താരമാണ് സന്ദീപ് സിങ്. ഒരു വര്‍ഷത്തെ കരാര്‍ ആണ് സന്ദീപ് സിങ്ങിനു കേരള ബ്ലാസ്റ്റേഴ്‌സ് നല്‍കിയിരിക്കുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2 വര്‍ഷം കൂടി കരാര്‍ നീട്ടുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെട്ടതാണ് കരാര്‍.

മികച്ച ശാരീരിക ക്ഷമതയുള്ള താരമാണ് സന്ദീപ് സിങ്. ടൈറ്റ് മാന്‍ മാര്‍ക്കിങ്ങിലും മിടുക്കന്‍ ആണ് സന്ദീപ്. വണ്‍ ടു വണ്‍ ബോളുകളും ഏരിയല്‍ ബോളുകളും വിന്‍ ചെയ്യാന്‍ വിദഗ്ദ്ധന്‍ ആയ സന്ദീപ് ടാക്കിളുകളിലും മികച്ചു നില്‍ക്കുന്ന താരമാണ്.

സെല്‍ഫ് കണ്ട്രോളും മെന്റല്‍ സ്ട്രെങ്തും ആണ് ഒരു ഡിഫെന്‍ഡറിന്റെ ഏറ്റവും വലിയ വിജയമെന്നും സന്ദീപ് സിങ് കരുതുന്നു. നിരവധി മത്സരങ്ങളുടെ പരിചയമുള്ള 25 വയസ്സ് പ്രായമുള്ള സന്ദീപ് സിങ്ങിനെ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ടാക്റ്റീഷ്യന്‍ കിബു ഫസ്റ്റ് ചോയ്സ് ഇന്ത്യന്‍ സെന്റര്‍ബാക്ക് ആയി പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാള്‍ ആണ്.

പ്രതിഭാശാലിയായ സെന്റര്‍ ബാക്ക് ആണ് സന്ദീപ് സിങ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഠിനാദ്ധ്വാനിയായ സന്ദീപ് സിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സിനു ഒരു മികച്ച സെന്റര്‍ ബാക്ക് ഓപ്ഷന്‍ ആണ് ലഭിച്ചിരിക്കുന്നത്.

ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഏറെയിഷ്ടപ്പെടുന്ന സന്ദീപ് സിങ് കഠിനാദ്ധ്വാനത്തില്‍ മാതൃകയാക്കിയിരിക്കുന്നതും അദ്ദേഹത്തെ തന്നെയാണ്.