ജില്ലയിൽ ഇന്ന് 869 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 16 പേർക്കുമാണ് പോസിറ്റീവായത്. 7 പേരുടെ ഉറവിടം വ്യക്തമല്ല.

ജില്ലയിൽ സമ്പർക്കം വഴി 845 പേർക്കാണ് രോഗം ബാധിച്ചത്. 6235 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10444 ആയി. 11 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 733 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.