ഹൈദരാബാദ്​: ലോണ്‍ ആപ്പു വഴിയെടുത്ത വായ്​പ തിരിച്ചടക്കാന്‍ വൈകിയതി​െന്‍റ പേരില്‍ യുവാവിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച്‌​ ആത്മഹത്യയിലേക്ക്​ തള്ളിവിട്ട സംഭവത്തില്‍ മൂന്ന്​ പേരെ സൈബരാബാദ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 36 കാരനായ ചന്ദ്രമോഹന്‍ 11 ഒാളം ഇന്‍സ്റ്റന്‍റ്​ ലോണ്‍ ആപ്പുകളില്‍ നിന്നായി 80000 രൂപയായിരുന്നു വായ്​പ്പയെടുത്തത്​. പലിശയും മറ്റ്​ പെനാല്‍ട്ടികളുമടക്കം ഒടുവില്‍ 2 ലക്ഷം രൂപയിലധികം തിരിച്ചടച്ചിട്ടും വീണ്ടും പണമാവശ്യപ്പെട്ട്​ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

അത്തരത്തിലുള്ള നാല്​ ലോണ്‍ ആപ്പുകള്‍ നടത്തുന്ന സംഘത്തിലെ മൂന്നുപേരായ, ഫ്ലാഷ്​ കാര്‍ഡ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന സ്ഥാപനം നടത്തുന്ന ഹേമന്ദ്​ കുമാര്‍, ബെംഗളൂരുവില്‍ ജസ്സ്​ ​െഎടി ടെക്​നോളജീസില്‍ എച്ച്‌​.ആര്‍ മാനേജറായ വി. മഞ്​ജുനാഥ്​, ബെംഗളൂരുവില്‍ തന്നെയുള്ള TGHY ട്രസ്റ്റ്​ റോക്ക്​ പ്രൈവറ്റ്​ ലിമിറ്റഡി​െന്‍റ മാനേജര്‍ അബ്​ദുല്‍ ലൗക്​ എന്നിവരാണ്​ പിടിയിലായത്​. റുപീ പ്ലസ്​, കുഷ്​ ക്യാഷ്​, മണി മോര്‍, ക്യാഷ്​ മാപ്​ തുടങ്ങിയ ആപ്പുകള്‍ വഴിയാണ്​ മൂവരും ലോണുകള്‍ നല്‍കിയിരുന്നത്​. ചൈനീസ്​, ഭൂട്ടാനീസ്​ സ്വദേശികളുമായി ബന്ധമുള്ളതാണ്​ കമ്ബനികളെന്നും സൈബരാബാദ്​ പൊലീസ്​ അറിയിച്ചു.

35 ശതമാനം വരെ പലിശയീടാക്കുന്ന കമ്ബനികള്‍ ലോണ്‍ തിരിച്ചടക്കാന്‍ വൈകിയാല്‍ വലിയ തുകയാണ്​ പെനാല്‍ട്ടിയായി ചാര്‍ജ്​ ചെയ്യാറുള്ളതെന്നും പൊലീസ്​ പറയുന്നു. തങ്ങള്‍ ഗൂഗ്​ളിനോട്​ അത്തരം ആപ്പുകളെ പ്ലേസ്​റ്റോറില്‍ നിന്ന്​ അടിയന്തിരമായി നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.