തിരുവനന്തപുരം: രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കേരളത്തില്‍. സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.