തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സി.ബി.ഐക്ക്​ വിടാനുള്ള സര്‍ക്കാര്‍ തീരുമാനം ​െതരഞ്ഞെടുപ്പ് സ്​റ്റണ്ട് മാത്ര​െമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ ​െതരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐക്ക്​ കൈമാറിയത് രാഷ്​ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്.

വേങ്ങര ഉപ​െതരഞ്ഞെടുപ്പി​െന്‍റ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്. സുപ്രീംകോടതി ജസ്​റ്റിസ് അരിജിത് പസായത് പരാതിയില്‍ കഴമ്ബില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാറിന് നിയമോപദേശം നല്‍കിയതാണ്.

എന്നിട്ടും നിയമസഭ ​െതരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്​ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും. ഇതൊന്നും ഇവിടെ ​െചലവാകാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.