സോളാര്‍ ലൈംഗിക പീഡനകേസുകള്‍ സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. ആറുകേസുകള്‍ സി.ബി.ഐ അന്വേഷിക്കും. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെയും ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള നി‌ര്‍ണായകമായ കേസാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ ലൈംഗിക പീഡന കേസുകളാണ് സി.ബി.ഐയ്ക്ക് വിട്ടിരിക്കുന്നത്.