സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രം​ഗത്ത്. സംസ്ഥാനത്ത് അപകടരമായ കൊവിഡ് വ്യാപനം. വീണിടം വിഷ്ണു ലോകമാക്കുന്ന പരിപാടിയാണ് സര്‍ക്കാരിന്റത്. സംസ്ഥാനത്ത് നടക്കുന്നത് ഡിലൈ ദി പീക്ക് അല്ല, ഡിനൈ ദി ടെസ്റ്റ് എന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്.

ആരോഗ്യ മന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുന്നുവെന്ന് ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അപകടരമാം വിധം മുന്നോട്ട് പോകുമ്ബോഴുംസര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ വ്യക്തത ഇല്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.രാജ്യത്തെ പകുതി കൊവിഡ് രോഗികള്‍ കേരളത്തില്‍. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ നില്‍ക്കുമ്ബോള്‍ കേരളത്തിലേത് പതിനൊന്ന് ശതമാനത്തിന് മുകളിലാണെന്നും പി.സി.വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.