കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്തെ ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത് എത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.

മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായി ആയിരുന്നു കൂടിക്കാഴ്ച. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കൂടെയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചുമതല ഏറ്റെടുക്കുകയും ചെന്നിത്തല കേരളയാത്ര ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.