ബെന്‍സിന്റെ ആഡംബര വാന്‍ ‘വി ക്ലാസ് ‘ഇന്ത്യയില്‍ പുറത്തിറങ്ങിയത് അടുത്തിടെയാണ് .വാഹനത്തിന്റെ ആഡംബര ഫീച്ചറുകളില്‍ ചലച്ചിത്ര താരങ്ങള്‍ ഭ്രമിച്ചു .ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനില്‍ തുടങ്ങി ഇന്ത്യന്‍ സെലിബ്രിറ്റി ലോകത്തെ നിരവധി താരങ്ങള്‍ ബെന്‍സിന്റെ ഈ ആഡംബര വാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ വി ക്ലാസ് സ്വന്തമാക്കിയിരിക്കുന്നു ബൊളീവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്‍.

റോള്‍സ് റോയ്സ് ഗോസ്റ്റ്, ബെന്‍സ് എസ് ക്ലാസ്, പോര്‍ഷെ കെയിന്‍, മിനി കൂപ്പര്‍ മെബാക്ക് എസ് 650, , റേഞ്ച് റോവര്‍ തുടങ്ങി ലക്ഷ്വറി വാഹനങ്ങളുടെ നീണ്ട നിരയുള്ള ബൊളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷനും അടുത്തിടെ ‘ വി ക്ലാസ്’ സ്വന്തമാക്കി.

നേരത്തെ ഡിസി ഡിസൈന്‍സാണ് ഹൃതിക്കിന് വേണ്ടി വി-ക്ലാസിന് കൂടുതല്‍ ആഡംബരമാക്കി മാറ്റിയത്. വേണ്ടിവന്നാല്‍ കിടക്കയുടെ പൊസിഷനിലാക്കാവുന്ന ഇലക്‌ട്രിക്കലി അഡ്ജസ്റ്റബിള്‍ സീറ്റുകളാണ് അതില്‍ പ്രധാനം. ‌നാലുപേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ പ്രീമിയം ലതറിലാണ് സീറ്റുകളുടെ നിര്‍മാണം. ആഡംബരം കൂട്ടാനായി ഡയമണ്ട് സ്റ്റിച്ചിങും നല്‍കിയിട്ടുണ്ട്.

ബെന്‍സിന്റെ ആഡംബര വാനായ വി-ക്ലാസിന്റെ മൂന്നു വകഭേദങ്ങളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. അടിസ്ഥാന വില ഏകദേശം 89 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.