ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും. ഉച്ചയ്ക്ക് 2 മണിയോടെ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ധന സഹായ വിതരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.

60 ദിവസത്തിന് മുകളില്‍ പ്രായമുള്ള കോഴി താറാവ് എന്നിവയ്ക്ക് 200 രൂപയും 60 ദിവസത്തിന് താഴെയുള്ളതിന് 100 രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം. എന്നാല്‍, ഈ തുക നിലവിലെ സാഹചര്യത്തില്‍ അപര്യാപ്തമാണെന്നാണ് കര്‍ഷകരുടെ പരാതി.