ഐപിഎൽ 13 ആം സീസണിലെ 45ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. ടോസ് നേടിയ മുംബൈ നായകൻ കീറോൺ പൊള്ളാർഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റതിനാൽ ഇന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കില്ല. പകരം പൊള്ളാർഡ് ആണ് ടീമിനെ നയിക്കുക.

മുംബൈ നിരയിൽ നതാൻ കോൾട്ടർനൈലിനു പകരം ജെയിംസ് പാറ്റിൻസൺ കളിക്കും. രാജസ്ഥാൻ ടീമിൽ മാറ്റമില്ല.

മുംബൈ ഇന്ത്യൻസ് പോയിൻ്റ് ടേബിളിൽ ഒന്നാമതും രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുമാണ്. ഇന്നത്തെ കളിയിൽ വിജയിച്ചാൽ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിർത്താനാവൂ.