തിരുവനന്തപുരം: വനിതാ കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ് എം.എല്‍.എ. കിടപ്പു രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ബന്ധിച്ചഎം.സി ജോസഫൈന്‍റെ നടപടിക്കെതിരെയാണ് പി.സി.ജോര്‍ജ്ജിന്റെ പ്രതികരണം. ജോസഫൈന്‍റെ മനോനില പരിശോധിക്കണമെന്നും സര്‍ക്കാര്‍ ഇടപെട്ട് അവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കണമെന്നും പൂഞ്ഞാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

എന്നാല്‍ വനിതാ കമ്മീഷന് പരാതി നല്‍കിയ പത്തനംതിട്ട റാന്നി കോട്ടാങ്ങല്‍ സ്വദേശിനിയായ ലക്ഷ്മിക്കുട്ടിയമ്മയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ബന്ധിച്ചതായാണ് ബന്ധുവിന്‍റെ പരാതി. 89 വ​യ​സ്സു​ള്ള ത​ള്ള​യെ​ക്കൊ​ണ്ട് പ​രാ​തി കൊ​ടു​പ്പി​ക്കാ​ന്‍ ആ​രാ​ണ് പറഞ്ഞതെന്നായിരുന്നു പരമാര്‍ശം. ജോസഫൈനും ബന്ധുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. തുടര്‍ന്ന് ജോസഫൈനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.