യുഎഇയിലേക്ക് വീണ്ടും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്നു.27ന് ദുബായിലേക്കും 28ന് അബുദാബിയിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ദുബായിലേക്ക് ദിവസേന 2 വിമാനവും അബുദാബിയിലേക്കു ഒരു വിമാനവുമാണു സര്‍വീസ് നടത്തുക.

ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ 18നു ദോഹയിലേക്കു സര്‍വീസ് തുടങ്ങിയിരുന്നു. ഫ്ലൈ ദുബായ് 26നും ഇത്തിഹാദ് എയര്‍വേയ്സ് ഫെബ്രുവരി 15നും സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എമിറേറ്റ്സ് എയര്‍ലൈന്‍, വിസ് എയര്‍ അബുദാബി എന്നിവ വൈകാതെ സര്‍വീസ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.