ആന്ധ്രപ്രദേശില്‍ വീണ്ടും അജ്ഞാത രോഗം പടരുന്നു.ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലെ ആളുകള്‍ നിന്ന നില്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരുടെ വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു.

22 പേരെയാണ് ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ആറുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 15പേര്‍ എലൂരുവിലെ ജില്ലാ ആശുപത്രിയിലും ഒരാള്‍ സമീപത്തുളള പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്.

സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉദ്യോഗസ്ഥരോട് എലുരുവില്‍ സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.